Thursday 19 September 2013

വികസനം


ശിരസ്സുയർത്തി നിൽക്കും വിഷ
സർപ്പമായ് ...
മാനം മുട്ടെ വളർന്നു നിൽക്കും
കോണ്‍ക്രീറ്റ് സൗധങ്ങൾ ...
ഒറ്റകൈ രാക്ഷസി തന്റെ ഇരു -
ചക്ര കാലുകളാൽ ഇഴഞ്ഞു വരുന്നു .
കേൾക്കാം എനിക്കാ തരുമലകൾതൻ
ഹൃദയ വേദന .....
ഇടുങ്ങിയ മനസിനുടമയായ്‌ നാം
ജീവൻ തുടിക്കും നെൽപാടങ്ങൾ തൻ
മാറിൽ കെട്ടിപൊക്കുന്നു
സ്വപ്നമാളികകൾ .......
കുരുട ബാധിരരകുന്നു നാം,
കാൽച്ചുവട്ടിൽ കിടന്നു യാചിക്കും
പുൽകൊടിക്ക്  നേരെ,
സ്വർണ്ണ നിറമാകും വയലുകളെ കാത്തു
നിൽക്കും പുള്ളത്തികളുടെ നേരെ.
വികസനമെന്ന പകർചവ്യാധിയിൽ
മറഞ്ഞുപോകുന്നു പൊടിമണ്ണിൽ
ഗന്ധം.....പകരം,
സ്ഥാനം പിടിക്കുന്നു പച്ചപായൽ ..




Tuesday 3 September 2013

അന്യായ ഇര

ഇരുകാൽ ജീവി 
മാനവ  പെണ്ണ്  എങ്കിൽ 
ഭ്രൂണത്തിൽ മരുന്നിനിര ...

നാലുകാൽ ജീവി 

മിണ്ടാപ്രാണി ആണെങ്കിൽ 
കഠാരയ്ക്കിര...

കലികാലത്തിലോ ....നാം 

നമുക്ക് തന്നെ ഇര .. 



Monday 2 September 2013

കാഴ്ച്ചയിലെ വ്യതിയാനം

പ്രതിമകൾക്കിടയിലൂടെ നടക്കവേ എന്റെ
കാഴ്ച്ചയുടെ വിശപ്പ്‌ തീർത്തുകൊണ്ട്
ഒരു നേർകാഴ്ച്ച ...
 കുഞ്ഞിനെ തൻ മാറോടണച്ച്  ഒരമ്മ ..
കാണാം നമുക്കാ കണ്ണുകളിലെ വാത്സല്യം,
ഭയത്തിൻ തീക്ഷ്ണത.
പരിഷ്ക്കാരത്തിൻ ഭ്രാന്തൻമാർ
മൊബൈലിൽ ആർത്തിക്ക്
നിർവികാരമായ് അതിനെ കാർന്നെടുക്കുന്നു .
നിരർത്ഥമായ് പല്ലിളിച്ച്,
ഫോട്ടോയ്ക്ക് പോസുചെയ്യുന്ന മറ്റു രണ്ടുപേർ.
ഈ  ലോകം നിർവികാരതയുടെ പര്യായമോ ..?