Friday, 8 January 2016

കാലം

കാലമത്രയും കടന്നുപോയനാളുകൾ
തിരിഞ്ഞു നോക്കവെ നവരസവെണ്ണീൻ ശില്പം ,

ഇഴയുന്ന ചിന്തകൾക്ക്  കാലിടറുമ്പോൾ
കണ്ണിൽ പരിഭ്രമം ..

വഴിയരികിലെ വിളറിയ കൈകൾ പതിയെ നീളുന്നു
ഗർഭപ്പുഴ വറ്റി മത്സ്യം അന്ത്യശ്വാസം വലിക്കുന്നു ...

തന്മുട്ടയെ ഭോജനമാക്കിയ കിളി
സ്വയമൃത്യുവിനായൊരുങ്ങുന്നു ..

Friday, 7 November 2014

കന്യാവനം തേടിയുള്ള യാത്ര

നിഴൽതരുകൾക്കിടയിലൂടെ
അനന്തമാം കാൽപാടുകൾ പിന്തുടർന്ന്
മങ്ങിയ വെളിച്ചത്തിൽ എന്തോ ഭാരവും താങ്ങി
അയാൾതൻ യാത്ര..

നൊമ്പരം ചിന്നിചിതറുന്ന ചുണ്ടുകൾ -
ഭ്രാന്ത് പുലമ്പുന്നു ..
നയനങ്ങൾ ഒരു മിനുങ്ങ് വെട്ടത്തിനായ്
അലഞ്ഞുകൊണ്ടിരിക്കുന്നു ..

എവിടെനിന്നോ ചക്രവാകപക്ഷിതൻ
ദയനീയ രോദനം കേൾക്കവെ,
പ്രത്യക്ഷമായ് മുന്നിലൊരു
പക്ഷിതൻ മൃതശരീരം..

ധൃഷ്ടനാം ചുവടുകൾ മുന്നോട്ട് നീങ്ങിയ നേരം
മെലിഞ്ഞുണങ്ങിയൊരെല്ലിൻ
ശ്വാനത്തിൻ മാറത്തൊരുത്തുള്ളി നീരിനായ്‌
മത്സരിക്കുന്ന കുഞ്ഞുങ്ങൾ, ശമിപ്പിച്ചു
അയാൾതൻ ദാഹത്തെ ....

ഓർമ്മയിലെ ഋതുക്കള്‍ കാട്ടുചോലകളായ്
മുളങ്കൂട്ടസംഗീതമായ്,
അലയടിക്കവേ , വിഫലമീ
യാത്ര തുടരുന്നു അയാൾ ..

Monday, 20 October 2014

പ്രതീക്ഷ

എന്തെന്നറിയില്ല, ഞാനാ-
പ്രതീക്ഷതൻ ഏകാന്തതയിൽ

          എൻ നെഞ്ചിൻ തെന്നലിൽ
          ലയിച്ചുപോയി ഞാനാ കുളിരിൽ

ആ ..വരുന്നു സന്ദേശവാഹകൻ
പ്രകൃതിയുടെ പച്ചപ്പുണർന്നു

         എൻ മനസിൻ അറയിൽ
         പ്രണയം പൂത്തപോൽ,

കിളിവാതിലിൻനുള്ളിലൂടെ നോക്കവെ ,
മനസ്സിൽ നോവിൻമുന ആഴ്ന്നിറങ്ങി .

         സന്ദേശവാഹകൻ മടങ്ങവേ
         ശോകാർദ്രമാം പ്രകൃതി

വന്നു ഇർവിൻ നിശബ്ദത
പിടയുന്നു എൻ ഹൃദയം ..


ഓർമ്മകൾ

കിഴക്കിൽ പുഞ്ചിരി
തൂകും സൂര്യനായ്..

ഇലത്തുമ്പിൽ ചാഞ്ചാടും
മഞ്ഞുത്തുള്ളിയായ് ..

ഇളംങ്കാറ്റിൻ ചെറു
തലോടലായ് ...

രാവിനെ മനോഹരിയാക്കും
പാൽനിലാവായ് ...

വീണയിൽ നിന്നും ഒഴുകും
നാദമായ് ..

നൂലുപോൽ പൊഴിയും
കുളിർ  മഴയായ് ...

ഇരുളു ചേക്കേറുന്ന
ജീവിതത്തിൽ ...

അവശേഷിക്കുന്നത്
എന്നിലെ നീ മാത്രം ....

Saturday, 11 October 2014

ഇന്നലെയും ഇന്നും

ഇന്നലെ : എന്നെ അറിയുന്ന
ഞാൻ അറിയുന്ന
ആൾക്കൂട്ടത്തിനിടയിൽ 
തനിയെ ....
ഇന്ന് : എന്നെ അറിയാത്ത
ഞാൻ അറിയാത്ത
ആൾക്കൂട്ടത്തിനിടയിൽ
തനിയെ.....

Thursday, 21 August 2014

യാത്ര

നിർവികാരത്തിൻ പര്യായമായ
രണ്ടെണ്ണത്തിനിടയിൽ
ബൈക്കിൽ യാത്ര ചെയ്യുന്ന
രണ്ട് മുട്ടനാടുകൾ...
കാലത്തിൻ  പരിഷ്ക്കാരമല്ലിത് ,
കാലൻതൻ കൈകളിലേക്കുള്ള
യാത്രയാണ് ...
എൻ കരങ്ങൾ പരജിതമായ്
മിഴിശ്രവണങ്ങൾക്കായ്
മറയവാൻ കഴിയാതെ ...

                      


Sunday, 10 August 2014

ജീവിതപാതയിൽ



ജീവിതയാത്രതൻ
അന്ത്യത്തിൽ
കണ്ണട  ചില്ലിനുള്ളിലൂടെ
കാഴ്ചകൾ മങ്ങുമ്പോൾ
ഓർമ്മകൾ നമ്മെ പുറകിൽ
തലോടും ....
തിരിഞ്ഞു നോക്കവേ
തെളിയുന്നു  കാണാതെ
പോയ ചില കാൽപാടുകൾ ..
നഷ്ടബോധത്തിൻ  ചിരിയും അധരത്തിൽ
പ്രതിഷ്ഠിച്ച്...
നെടുവീർപ്പിട്ട്...
പ്രകൃതിയിലേക്ക് അലിയാം
നമുക്ക്.,