ശിരസ്സുയർത്തി നിൽക്കും വിഷ
സർപ്പമായ് ...
മാനം മുട്ടെ വളർന്നു നിൽക്കും
കോണ്‍ക്രീറ്റ് സൗധങ്ങൾ ...
ഒറ്റകൈ രാക്ഷസി തന്റെ ഇരു -
ചക്ര കാലുകളാൽ ഇഴഞ്ഞു വരുന്നു .
കേൾക്കാം എനിക്കാ തരുമലകൾതൻ
ഹൃദയ വേദന .....
ഇടുങ്ങിയ മനസിനുടമയായ് നാം
ജീവൻ തുടിക്കും നെൽപാടങ്ങൾ തൻ
മാറിൽ കെട്ടിപൊക്കുന്നു
സ്വപ്നമാളികകൾ .......
കുരുട ബാധിരരകുന്നു നാം,
കാൽച്ചുവട്ടിൽ കിടന്നു യാചിക്കും
പുൽകൊടിക്ക് നേരെ,
സ്വർണ്ണ നിറമാകും വയലുകളെ കാത്തു
നിൽക്കും പുള്ളത്തികളുടെ നേരെ.
വികസനമെന്ന പകർചവ്യാധിയിൽ
മറഞ്ഞുപോകുന്നു പൊടിമണ്ണിൽ
ഗന്ധം.....പകരം,
സ്ഥാനം പിടിക്കുന്നു പച്ചപായൽ ..
No comments:
Post a Comment