Saturday, 8 February 2014

ഒരു ദിനകാഴ്ച്ച

മാലിന്യ കൂമ്പാരങ്ങളിൽ തപ്പിനടന്ന്
കുപ്പിയും മറ്റും പൊറുക്കി അവൾ
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി
കഷ്ടപ്പെടുന്നു .............


പീടികതിണ്ണയിൽ ഭിത്തിയോട്
ചാരിക്കിടന്നവൾ മറയില്ലാതെ
മറച്ചുകൊണ്ട് കുഞ്ഞിനു
പാൽ ചുരത്തുന്നു ............


ജഡപിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രയുമായ
ആ ശോഷിച്ച ജന്മത്തിനു
നേരയും പരിഹാസത്തിന്റെ
കല്ലെറിയുന്നു ചിലർ ......


ഇരുട്ടിൻ മറവിൽ ഭോഗസുഖം
ഉടുമുണ്ട് തലകെട്ടാക്കി ആ
ശരീരത്തിനു നേരെ തിരിയുന്ന
ചില കാമഭ്രാന്തൻമാർ....


പകൽവെളിച്ചത്തിൽ മാന്യതയുടെ
മുഖംമൂടിയണിഞ്ഞു ആ കഴുകന്മാർ
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ
എന്ന ഭാവത്തിൽ നടക്കുന്നു...

 

Sunday, 2 February 2014

ജീവിതചക്രം


നിഷ്കളങ്ക സ്വാതന്ത്ര്യത്തിൻ
ബാല്യം അരങ്ങൊഴിഞ്ഞ്
കൗമാരം പടിയിറങ്ങിയ നേരം
മതപ്പാടെന്ന് പറഞ്ഞ്
അവരെന്നെ ചങ്ങലെയ്ക്കിട്ടു.
കാലിലെ മുറിവുകൾ
മനസിനെ വൃണപ്പെടുത്തി
പഴുത്തൊലിച്ചതാരുമറിഞ്ഞില്ല.
യൗവനത്തിൽ കൂടിയെൻ
ചങ്ങലതൻ കാഠിന്യം...
 ഓരോ ദിനരത്രികൾ യാത്രയാകവെ
തിരിച്ചറിഞ്ഞു
ഞാൻ ജീവനുള്ള ശവം.
പരിശ്രമത്തിനൊടുവിൽ ചങ്ങലതൻ
കണ്ണികളോരോന്നായറുത്ത്
പുറംലോകമാസ്വദിക്കാൻ വെമ്പുന്ന
എനിക്ക് മുന്നിലൊരു
സൂചനാ ബോർഡ്‌...
"വാർദ്ധക്യത്തിലേക്ക് സ്വാഗതം"

Saturday, 1 February 2014

വിധി

പ്രതീക്ഷയറ്റ് പോകുമ്പോൾ
നാം  ആശ്വസിക്കുന്ന
വാക്ക് .....

ബന്ധങ്ങൾ മുറിയുമ്പോൾ നാം
സ്വാന്തനമായ് കേൾക്കുന്ന
വാക്ക് .....

അംഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ
പണ്ഡിതർ ഉരുവിടുന്ന
വാക്ക് .....

കഴുകനഖങ്ങൾക്കിടയിൽ പിടയും
പെണ്ണിൽ ചെവികളിലെത്തുന്ന
വാക്ക് .....

 ജനനിയിൽ വിടപറയും നേരം
പരസ്പരം മന്ത്രിക്കുന്ന
വാക്ക് .....

പ്രണയമനസുകൾ പിരിയുമ്പോൾ
സുഹൃത്തുക്കൾ എറിയുന്ന
വാക്ക് ....

വൃദ്ധസദനങ്ങളിൽ ചേക്കേറും
വൃദ്ധരുടെ മനസ്സിൽ സൂക്ഷിക്കുന്ന
വാക്ക് ....

കാലചക്രത്തിൻ കളിപ്പാവയായ്
ഞാനെന്നോട് പറയുന്ന വാക്ക് ...."വിധി"

Friday, 11 October 2013

കടലാസുകൾ

വ്യത്യസ്തമായ കഥകൾ കണ്ടും കേട്ടും 
 ഞാൻ കരയുന്നതും  ചിരിക്കുന്നതും 
ഒരു  തുടർ കഥ...  

അഹങ്കരിക്കാറുണ്ട് ഞാൻ 
നിറകൂട്ടുകളാൽ  നിങ്ങളെന്നെ അലങ്കരിക്കുമ്പോൾ ...

ചിരിക്കാറുണ്ട് നിങ്ങൾതൻ കണക്കുകൾ 
കുഴഞ്ഞുമറിഞ്ഞു  തല  ചൊറിയുമ്പോൾ ..

നിർവൃതിയണയറുണ്ട് കലാകരങ്ങളാൽ 
തലോടിയെനിക്ക് വ്യത്യസ്തമാം 
രൂപങ്ങൾ സമ്മാനിക്കുമ്പോൾ ....

വേദനിക്കാറുണ്ടെനിക്ക് മനോവിഭ്രാന്തിക്ക് 
നിങ്ങളെന്നെ  ഇരയാക്കുമ്പോൾ..

ജന്മമെടുക്കുന്നു ഞാൻ വീണ്ടും 
നിങ്ങൾതൻ  വികാരങ്ങൾ
സസന്തോഷം  ഏറ്റുവാങ്ങുവാനായ്.... 

Thursday, 19 September 2013

വികസനം


ശിരസ്സുയർത്തി നിൽക്കും വിഷ
സർപ്പമായ് ...
മാനം മുട്ടെ വളർന്നു നിൽക്കും
കോണ്‍ക്രീറ്റ് സൗധങ്ങൾ ...
ഒറ്റകൈ രാക്ഷസി തന്റെ ഇരു -
ചക്ര കാലുകളാൽ ഇഴഞ്ഞു വരുന്നു .
കേൾക്കാം എനിക്കാ തരുമലകൾതൻ
ഹൃദയ വേദന .....
ഇടുങ്ങിയ മനസിനുടമയായ്‌ നാം
ജീവൻ തുടിക്കും നെൽപാടങ്ങൾ തൻ
മാറിൽ കെട്ടിപൊക്കുന്നു
സ്വപ്നമാളികകൾ .......
കുരുട ബാധിരരകുന്നു നാം,
കാൽച്ചുവട്ടിൽ കിടന്നു യാചിക്കും
പുൽകൊടിക്ക്  നേരെ,
സ്വർണ്ണ നിറമാകും വയലുകളെ കാത്തു
നിൽക്കും പുള്ളത്തികളുടെ നേരെ.
വികസനമെന്ന പകർചവ്യാധിയിൽ
മറഞ്ഞുപോകുന്നു പൊടിമണ്ണിൽ
ഗന്ധം.....പകരം,
സ്ഥാനം പിടിക്കുന്നു പച്ചപായൽ ..




Tuesday, 3 September 2013

അന്യായ ഇര

ഇരുകാൽ ജീവി 
മാനവ  പെണ്ണ്  എങ്കിൽ 
ഭ്രൂണത്തിൽ മരുന്നിനിര ...

നാലുകാൽ ജീവി 

മിണ്ടാപ്രാണി ആണെങ്കിൽ 
കഠാരയ്ക്കിര...

കലികാലത്തിലോ ....നാം 

നമുക്ക് തന്നെ ഇര .. 



Monday, 2 September 2013

കാഴ്ച്ചയിലെ വ്യതിയാനം

പ്രതിമകൾക്കിടയിലൂടെ നടക്കവേ എന്റെ
കാഴ്ച്ചയുടെ വിശപ്പ്‌ തീർത്തുകൊണ്ട്
ഒരു നേർകാഴ്ച്ച ...
 കുഞ്ഞിനെ തൻ മാറോടണച്ച്  ഒരമ്മ ..
കാണാം നമുക്കാ കണ്ണുകളിലെ വാത്സല്യം,
ഭയത്തിൻ തീക്ഷ്ണത.
പരിഷ്ക്കാരത്തിൻ ഭ്രാന്തൻമാർ
മൊബൈലിൽ ആർത്തിക്ക്
നിർവികാരമായ് അതിനെ കാർന്നെടുക്കുന്നു .
നിരർത്ഥമായ് പല്ലിളിച്ച്,
ഫോട്ടോയ്ക്ക് പോസുചെയ്യുന്ന മറ്റു രണ്ടുപേർ.
ഈ  ലോകം നിർവികാരതയുടെ പര്യായമോ ..?