അഞ്ചുവിരൽ കൈപ്പത്തിയിൽ
ഞാൻ ആറാം വിരൽ ..വികൃതം.
വൈശിഷ്ട്യമാം നിഷ്പ്രയോജനം,
എങ്കിലും ....
ആരോ പറഞ്ഞു ഞാൻ ഭാഗ്യമെന്ന് .
തെല്ലൊന്നഹങ്കരിച്ചു ഞാനവന്റെ
ഉന്നമനത്തിൽ....
അറിയില്ലെനിക്കെൻ ഭാഗ്യമോ ദൗർഭാഗ്യമോ,
യജമാനൻതൻ ദുഷ്കർമ്മങ്ങൾക്ക്,
സാക്ഷിയായ്...
ജീർണമായെൻ ജീവനം....
No comments:
Post a Comment