ചോരയാം ഗന്ധത്തിൻ,
ഇരുട്ടിൽ നിശബ്ദതയിൽ അലഞ്ഞു
നടക്കുമാ ഹൃദയം കൊതിക്കുന്നു,
ആശ്വാസമായ് സ്വാന്തനമായ്
മിന്നാമിനുങ്ങു പോൽ തിളങ്ങും
ആ ചെറു കെടാവിളക്കിനെ..
അന്തകാരത്തിൻ മൂലയിൽ
ചങ്ങലയാകും കൊലുസിൻ
കിലുക്കം ഭയാനകം ..........
മൂളിപ്പാട്ടുമായ് അലയടിക്കുന്നു
കർണങ്ങളിൽ കൊതുകിൻ
കൊലച്ചിരി ........
ഇരുമ്പഴിക്കുള്ളിൽ പുറംലോകത്തിൻ
മനോഹാരിത ദർശിക്കാനുള്ള
ഇച്ഛ തിളങ്ങുന്ന നയനങ്ങൾ.
എന്തൊക്കെയോ യഥാർത്യത്തിൻ
സാക്ഷിയായ് ആ മിഴികളിൽ
ബഷ്പപ്രവാഹം.......
നാളെയിലെ പ്രതീക്ഷയറ്റ്
അവസാന വിധിയിൽ ,
തന്നോടൊപ്പം ആഗ്രഹങ്ങളും
കൊഴിയുമോ എന്നാശങ്കയിൽ
വികാരങ്ങൾ ഭിത്തിയിലേക്ക്
No comments:
Post a Comment